കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പൊലീസ് പിടിയിലായതിൽ അമ്മമാർക്കെതിരെ കേസ്. പത്തിലേറെ പേരാണ് പിടിയിലായത്. ആർ.സി ഉടമകൾ അമ്മമാരാണ്. അവരുടെ കൈയിൽനിന്നു സ്കൂട്ടറുകളെടുത്ത് കറങ്ങുന്ന മക്കളാണ് പിടിയിലായത്. കഴിഞ്ഞ ഒരുമാസത്തിനകം 50ഓളം വാഹനങ്ങൾ പിടിയിലായിട്ടുണ്ട്. ബേക്കൽ, അമ്പലത്തറ, രാജപുരം, ഹോസ്ദുർഗ്, ചന്തേര പൊലീസ് കുട്ടി ഡ്രൈവർമാരെ പിടികൂടി കേസെടുത്തു.
സ്കൂൾ തുറന്നതോടെയാണ് കുട്ടികൾ വ്യാപകമായി ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ചുവരുന്നത്. ഞായറാഴ്ച രാവിലെ പെരിയാട്ടടുക്കത്തുനിന്നു 15 വയസ്സുകാരൻ ഓടിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉമ്മയുടെ പേരിൽ ബേക്കൽ പൊലീസ് കേസെടുത്തു. കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് നടപടി ശക്തമാക്കുമ്പോഴും കുട്ടികൾ വാഹനമോടിക്കുന്നതിൽ കുറവില്ല. പൊലീസിന്റെ ബോധവത്കരണത്തിനിടയിലും രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനം നൽകുന്നതിൽ കുറവില്ല. ഇത്തരം കേസുകളിൽ വാഹന ഉടമകൾക്കെതിരെ വലിയ പിഴയോടുകൂടിയ ശിക്ഷയാണ് കോടതി ചുമത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.