പ്രതീകാത്മക ചിത്രം

കാറുകൾ കൂട്ടിയിടിച്ചു; മദ്യലഹരിയിലായിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാനപാതയിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ചു. മദ്യലഹരിയിൽ അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വൈകീട്ട് 4.45ഓടെ ചുള്ളിക്കര പടിമരുതിലാണ് അപകടം.

ഒടയം ചാൽഭാഗത്തുനിന്ന് ഓടിച്ചുവന്ന മാരുതി കാർ പടിമരുത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ ഇടിച്ചശേഷം ചുള്ളിക്കര ഭാഗത്തുനിന്ന് വന്ന മാരുതി എക്കോ കാറിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാജപുരം പൊലീസ്, മദ്യലഹരിയിൽ അപകടമുണ്ടാക്കിയ ഡ്രൈവറെയും കാറും കസ്റ്റഡിയിലെടുത്തു. പനത്തടി സ്വദേശി ജിബിൻ ഡൊമിനിക്കാണ് (21) കസ്റ്റഡിയിലായത്.

Tags:    
News Summary - Cars collide; drunk driver in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.