ഫാത്തിമത്തു ഷാദിയയും കാലിഗ്രാഫി രചനകളും
Posted On
date_range Updated On
date_range അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഷാദിയ
ചെറുവത്തൂർ: അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർക്കുകയാണ് ഫാത്തിമത്തു ഷാദിയ. പിലിക്കോട് ഏച്ചികൊവ്വലിലെ സത്താർ -ജുബൈരിയ ദമ്പതികളുടെ മകളായ ഷാദിയ പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ചിത്രരചനയിൽ തൽപരയായ ഷാദിയ ഒഴിവുസമയമാണ് അറബി കാലിഗ്രാഫിക്കായി വിനിയോഗിക്കുന്നത്.
ഖുർആൻ സൂക്തങ്ങളും അറബി പദങ്ങളുമായി വ്യത്യസ്തവും വൈവിധ്യവുമായ നിരവധി കാലിഗ്രാഫികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഛായാചിത്ര രചന, ബോട്ടിൽ ആർട്ട് എന്നിവയിലും ഷാദിയ കഴിവ് തെളിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.