അ​റ​സ്​​റ്റി​ലാ​യ മുഖ്താർ, ഹബീബ്, സമദാനി

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നുപേർ അറസ്​റ്റിൽ

കാ​സ​ർ​കോ​ട്: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. ബം​ബ്രാ​ണ​യി​ലെ മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്ന മു​ക്താ​ർ (28), ഉ​ളി​യ​ത്ത​ടു​ക്ക ബി​ലാ​ൽ ന​ഗ​റി​ലെ ഹ​ബീ​ബ് (36), അ​ബ്​​ദു​ൽ സ​മ​ദാ​നി (28) എ​ന്നി​വ​രെ​യാ​ണ് കാ​സ​ർ​കോ​ട് എ​സ്.​ഐ ഷേ​ക്ക് അ​ബ്​​ദു​ൽ റ​സാ​ക്ക്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ.​ഷി​ജു എ​ന്നി​വ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി 20 ന് ​ഉ​ച്ച​ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വാ​ഹ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ലേ​ക്ക്​ എ​ത്തി​ച്ച​ത്. വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി സു​ബൈ​റി​നെ​യാ​ണ് വി​ദ്യാ​ന​ഗ​റി​ൽ നി​ന്നും സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സി​റ്റി​സ​ൺ ന​ഗ​റി​ൽ കൊ​ണ്ടു​പോ​യി ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കി​ദൂ​ർ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും അ​വി​ടെ വെ​ച്ചും മ​ർ​ദി​ച്ച്​ കു​മ്പ​ള​യി​ൽ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ക്കി​വി​ടു​ക​യു​മാ​യി​രു​ന്നു. സു​ബൈ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്.​ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Three arrested for abducting youth in car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT