തെ​രു​വു​നാ​യ് ആ​ക്ര​മ​ണം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ പ്ര​തി​ഷേ​ധം

കാ​സ​ർ​കോ​ട്: നാ​ടു​നീ​ളെ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ലാ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ന​ക്ക​മി​ല്ല. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ വി​ഷ​യ​ത്തി​ൽ പോ​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ടി​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന വ​രു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രും ഭ​ര​ണ​സ​മി​തി​യും കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി നേ​രി​ട​ണ​മെ​ന്ന് പോ​ലും ജ​ന​ങ്ങ​ൾ പ​റ​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് മൊ​ഗ്രാ​ൽ​പു​ത്തൂ​രി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി.​ജെ.​പി ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള​തെ​ന്നും ഭ​ര​ണ​സ​മി​തി നോ​ക്കു​കു​ത്തി​യാ​ണെ​ന്നും ബി.​ജെ.​പി അം​ഗ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ലി​യ​പ​റ​മ്പി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം നേ​രി​ട്ട​ത്. ഏ​ഴും ഒ​മ്പ​തും 11ഉം ​വ​യ​സ്സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്കൂ​ട്ടം ക​ടി​ച്ചു​കീ​റി​യ​ത്. എ​ല്ലാ​വ​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്. ഉ​പ്പ​ള ബ​ന്ദി​യോ​ട് അ​ടു​ക്ക​യി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

പ​ര​വ​ന​ടു​ക്ക​ത്തും നാ​യ്ശ​ല്യം രൂ​ക്ഷ​മാ​ണ്. ബ​ദി​യ​ടു​ക്ക​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ട​മാ​ണ്. സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ദി​വ​സേ​ന​യെ​ന്നോ​ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ ക​ണ്ടെ​ത്തി കൊ​ല്ലു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും, വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ന്ന​തി​നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു ണ്ടെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ നി​യ​മ​പ​ര​മാ​യ വ്യ​വ​സ്ഥ​ക​ളും, സ​ർ​ക്കാ​ർ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും നി​ല​വി​ലു​ണ്ടെ​ങ്കി​ലും അ​വ പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ലാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന വീ​ഴ്ച സം​ഭ​വി​ക്കു​ന്ന​ത്. ഒ​രു പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം ശ​ല്യ​മാ​കു​ന്ന, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കു​ന്ന നാ​യ്ക്കൂ​ട്ട​ങ്ങ​ളെ കു​റി​ച്ച് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രാ​തി ല​ഭി​ച്ചാ​ലും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ള​ട​ക്കം എ​ല്ലാ ഓ​ഫി​സു​ക​ളി​ലും നാ​യ ശ​ല്യം കൊ​ണ്ട് ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ നാ​യ​ക്ക് ബി​സ്ക​റ്റും ഭ​ക്ഷ​ണ​വും ന​ൽ​കി സം​ര​ക്ഷി​ക്കു​ന്ന​വ​രു​മു​ണ്ട്.

ജ​ന​ങ്ങ​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഏ​റെ ആ​ശ്ര​യി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫി​സ്, പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, പൊ​ലീ​സ് സ്റ്റേ​ഷ​ൻ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് നാ​യ​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഒ​രു ന​ട​പ​ടി​യും ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടു​മി​ല്ല.

Tags:    
News Summary - Street dog attack Protest against institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.