തൈക്കടപ്പുറം-പുറത്തേക്കൈ പുഴക്കര സംരക്ഷണ പ്രവൃത്തി പുരോഗതി നഗരസഭ, ഹാർബർ വിഭാഗം വിലയിരുന്നു

തൈക്കടപ്പുറം–പുറത്തേക്കൈ പുഴക്കര സംരക്ഷണ പ്രവൃത്തി പുരോഗമിക്കുന്നു

നീലേശ്വരം: നഗരസഭയിലെ തൈക്കടപ്പുറം ഹാർബർ മുതൽ പുറത്തേക്കൈ തെക്കുംപുറം ദേവസ്ഥാനം വരെയുള്ള പ്രദേശത്തെ പുഴക്കര സംരക്ഷണ പ്രവൃത്തിയുടെ പുരോഗതി ജനപ്രതിനിധികളും ഹാർബർ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദർശിച്ച് വിലയിരുത്തി. തൈക്കടപ്പുറം, പുറത്തേക്കൈ പ്രദേശങ്ങളിൽ വ്യാപകമായി ഉപ്പുവെള്ളം കയറി കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതും കൃഷിയിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുന്നതും തടയാനാണ് പുഴക്കര സംരക്ഷണ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ പുഴക്കര സംരക്ഷണത്തിലൂടെ കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണത്തിനും കൃഷിയിടങ്ങളുടെ സുരക്ഷക്കുമുള്ള നടപടിയാണ് സ്വീകരിക്കുന്നത്. പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും സാങ്കേതിക പുരോഗതിയും സംഘം നേരിട്ട് പരിശോധിച്ചു.

നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വാർഡ് കൗസിലർമാരായ പി.വി. സതീശൻ, കെ. ജാനു, എൻ. നദീറ, എക്സി. എൻജിനീയർ ഐ.വി. സുശീൽ, അസി. എക്സി. എൻജിനീയർ എ.പി. സുധാകരൻ, എ.ഇ. അംബുരാജ്, ഓവർസിയർമാരായ റിജേഷ്, സുധ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Thaikkadappuram-Purathekai Riverbank Protection Progresses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.