lead മാവിലാകടപ്പുറം ബോട്ടു​െജട്ടി തുറന്നു

2.92 കോടി മുതൽമുടക്കിൽ വലിയപറമ്പ് പഞ്ചായത്തിൽ നിർമാണം പൂർത്തിയായ ബോട്ടുജെട്ടി വിനോദ സഞ്ചാര വികസനത്തിന് മുതൽക്കൂട്ടാകും കാസർകോട്​: കണ്ണൂർ -കാസർകോട് ജില്ലകളിലെ നദികളെയും കായലുകളെയും ബന്ധിപ്പിച്ച് ടൂറിസം വകുപ്പ് വിഭാവനം ചെയ്ത മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച മാവിലാകടപ്പുറം ബോട്ടു​െജട്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പറശ്ശിനിക്കടവ് മുതൽ കോട്ടപ്പുറം വരെ സുഗമമായ ജലയാത്രക്കുള്ള അടിസ്ഥാന സൗകര്യ നിർമാണ പ്രവൃത്തികളിൽ കാസർകോട് ജില്ലയിൽ ആദ്യം പൂർത്തിയായ പദ്ധതിയാണ് മാവിലാകടപ്പുറം ബോട്ടുജെട്ടി. 2.92 കോടി രൂപ മുതൽമുടക്കിൽ വലിയപറമ്പ് പഞ്ചായത്തിൽ നിർമാണം പൂർത്തിയായ ബോട്ടുജെട്ടി, കായലിനും കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ഈ പഞ്ചായത്തിലെ വിനോദ സഞ്ചാര വികസനത്തിന് മുതൽക്കൂട്ടാകും. മാടക്കാലിൽ നിർമാണം പുരോഗമിക്കുന്ന ബോട്ടുജെട്ടിയും നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്ത് എട്ട് കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന ഹൗസ് ബോട്ട് ടെർമിനലും യാഥാർഥ്യമാകുന്നതോടെ തേജസ്വിനി പുഴയിലും വലിയപറമ്പ് കായലിലുമായി വ്യാപിച്ചുകിടക്കുന്ന ഉത്തര മലബാറിലെ കായൽ ടൂറിസം സഞ്ചാരികളുടെ പറുദീസയാകും. മാവിലാകടപ്പുറം ബോട്ടുജെട്ടിയിൽ നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഓൺലൈനായി മുഖ്യാതിഥിയായി. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ടൂറിസം വകുപ്പ് ഡയറക്ടർ ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മാധവൻ മണിയറ, വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.വി. സജീവൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ അനിൽകുമാർ, വലിയപറമ്പ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്​ എം.ടി. അബ്​ദുൽ ജബ്ബാർ, ഇൻലാൻഡ്​ നാവിഗേഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ എ. അനൂപ്, കക്ഷിനേതാക്കളായ സി. നാരായണൻ, കെ.വി. ഗംഗാധരൻ, എ. അമ്പൂഞ്ഞി, വി.കെ.പി. ഹമീദലി, സുരേഷ് പുതിയേടത്ത് എന്നിവർ സംസാരിച്ചു. എം. രാജഗോപാലൻ എം.എൽ.എ സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആൻറണി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.