കാസർകോട്: ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയാണെന്നാരോപിച്ച് യുവതി സമർപ്പിച്ച പരാതിയിൽ പൊലീസ് കേസെടുത്തു. മനുഷ്യാവകാശ കമീഷെൻറ ഇടപെടലിനെ തുടർന്നാണ് നടപടി. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
എണ്ണപ്പാറ സ്വദേശിനി സമർപ്പിച്ച പരാതിയിൽ കമീഷൻ അംഗം വി.കെ. ബീനാകുമാരി കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. 2020 ജനുവരി 18ന് അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു യുവതി കമീഷനിൽ നൽകിയ പരാതി.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം അമ്പലത്തറ സ്റ്റേഷൻ ഹൗസ് ഓഫിസർ കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ, പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയതായി പറയുന്നു. കേസ് ഇപ്പോൾ വിചാരണ അവസ്ഥയിലാണെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.