കാസര്‍കോട്: ജില്ലയിൽ 96 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26,779 ആയി. നിലവില്‍ 936 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 157 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിരീക്ഷണത്തിൽ 6241 പേര്‍ വീടുകളില്‍ 5902 പേരും സ്ഥാപനങ്ങളില്‍ 339 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 6241 പേരാണ്. സൻെറിനല്‍ സര്‍വേ അടക്കം പുതിയതായി 1399 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 417 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. 316 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: അജാനൂര്‍ -7 ബെള്ളൂര്‍ -1 ചെമ്മനാട് -3 ചെറുവത്തൂര്‍ -2 ദേലമ്പാടി -2 ഈസ്റ്റ് എളേരി -1 കള്ളാര്‍ -1 കാഞ്ഞങ്ങാട് -7 കാറഡുക്ക -1 കാസര്‍കോട് -1 കയ്യൂര്‍ ചീമേനി -7 കിനാനൂര്‍ കരിന്തളം -3 കുമ്പഡാജെ -1 കുമ്പള -1 മധൂര്‍ -4 മടിക്കൈ -1 മുളിയാര്‍ -1 നീലേശ്വരം -4 പടന്ന -4 പൈവളിെഗ -1 പള്ളിക്കര -1 പനത്തടി -19 പിലിക്കോട് -6 പുല്ലൂര്‍ പെരിയ -3 തൃക്കരിപ്പൂര്‍ -6 ഉദുമ -3 വെസ്റ്റ് എളേരി -1 ഇതര ജില്ല: തൃശൂര്‍ -1 മംഗളൂരു -1 കൊട്ടാരക്കര -1 കന്യാകുമാരി -1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.