65 പേര്‍ക്ക് കോവിഡ്; 114 രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 65 പേര്‍ക്കുകൂടി കോവിഡ് സ്​ഥിരീകരിച്ചു. 114 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. വീടുകളില്‍ 4038 പേരും സ്ഥാപനങ്ങളില്‍ 284 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4322 പേരാണ്. പുതുതായി 485 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സർവേ അടക്കം പുതിയതായി 1462 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 439 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 264 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും​ കോവിഡ് കെയര്‍ സൻെററുകളില്‍ നിന്നും 114 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 24678 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1127 പേര്‍ വിദേശത്ത് നിന്നെത്തിയവരും 889 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 22662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം. 23670 പേർ ഇതുവരെ രോഗമുക്​തി നേടി. നിലവില്‍ 751 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് സ്ഥിരീകരിച്ചവർ: അജാനൂര്‍- 1, ബളാല്‍- 1, ചെങ്കള-3, ചെറുവത്തൂര്‍- 8, ഈസ്​റ്റ്​ എളേരി-3, കള്ളാര്‍- 9, കാഞ്ഞങ്ങാട്- 3, കാസര്‍കോട്- 1, കയ്യൂര്‍ ചീമേനി-3, കിനാനൂര്‍ കരിന്തളം- 7, കോടോം ബേളൂര്‍- 6, കുറ്റിക്കോല്‍-1, മധൂര്‍-2, മടിക്കൈ- 1, മൊഗ്രാല്‍ പുത്തൂര്‍-1, മുളിയാര്‍-1, നീലേശ്വരം- 6, പടന്ന-1, പനത്തടി- 4, പിലിക്കോട്-1, വലിയപറമ്പ-1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT