കുമ്പള കണിപുര ക്ഷേത്രോത്സവം 14 മുതൽ

കുമ്പള: കണിപുര ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് ജനുവരി 14ന് കൊടിയേറും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാര അനുഷ്ഠാനങ്ങൾ മാത്രം നടത്തി ക്ഷേത്രോത്സവം പരിമിതപ്പെടുത്തുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉത്സവദിവസങ്ങളിൽ സമാരാധന, അന്നദാനം എന്നിവ ഉണ്ടാവില്ല. 10 വയസ്സിന് താഴെയുള്ളവർക്കും 65 വയസ്സ്​ കഴിഞ്ഞവർക്കും തുലാഭാരത്തിന് അവസരം ഉണ്ടാകില്ല. തുലാഭാര സേവ സമയത്ത് മൂന്നിൽ കൂടുതൽ പേർക്ക് അനുമതിയുണ്ടാകില്ല. സാംസ്കാരിക പരിപാടികൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഉത്സവ ചടങ്ങുകൾ എല്ലാ ദിവസവും രാത്രി 10നുതന്നെ അവസാനിപ്പിക്കും. വാർത്തസമ്മേളനത്തിൽ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ടി.സി. കൃഷ്ണവർമരാജ, പുനരുദ്ധാരണ കമ്മിറ്റി പ്രസിഡൻറ്​ ബി. രഘുനാഥ പൈ, ബെഡി ഉത്സവക്കമ്മിറ്റി പ്രസിഡൻറ്​ കെ. സദാനന്ദ കാമത്ത്, മുൻ പഞ്ചായത്ത് പ്രസിഡൻറ്​ കെ.എൽ. പുണ്ഡരികാക്ഷ, ക്ഷേത്ര മാനേജർ പി.സി. രാജശേഖർ, പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി ആർ. ജയകുമാർ, ജോ. സെക്രട്ടറി വിവേകാനന്ദ ഭക്ത, സുധാകർ കാമത്ത് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.