ഉപ്പള: മഞ്ചേശ്വരം എം.എൽ.എയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി കേരള ദുരന്ത നിവാരണ വകുപ്പിൽ നിന്ന് 1.25 കോടി രൂപയുടെ ഭരണാനുമതിയായതായി എം.സി. ഖമറുദ്ദീൻ എം.എൽ.എ അറിയിച്ചു. അമ്പാർ -ചെറുഗോളി റോഡ് (മംഗൽപാടി പഞ്ചായത്ത്), ബദ്രിയ നഗർ അംഗൻവാടി ബോൾക്കുന്ന് റോഡ് (കുമ്പള പഞ്ചായത്ത്), ബങ്കര മഞ്ചേശ്വരം -കാടിയാർ റോഡ് (മഞ്ചേശ്വരം പഞ്ചായത്ത്), മുണ്ടിത്തടുക്ക സ്കൂൾ റോഡ് (എൻമകജെ പഞ്ചായത്ത്), പർളാഡം മദ്റസ സൈഡ് റോഡ് (പുത്തിഗെ പഞ്ചായത്ത്), കുണ്ടച്ചകട്ടെ -സാൻതിയോട് റോഡ് (പൈവളിഗെ പഞ്ചായത്ത്), നീരോളിക-കൊണില റോഡ് (മീഞ്ച പഞ്ചായത്ത്), ആനക്കല്ല് -കത്തരക്കോടി റോഡ് (വോർക്കാടി പഞ്ചായത്ത്), ഹിദായത്ത് നഗർ -മദക്കം റോഡ് (മംഗൽപാടി പഞ്ചായത്ത്), സി.എച്ച്.സി മാട്ടംകുഴി റോഡ് (കുമ്പള പഞ്ചായത്ത്), ചെക്പോസ്റ്റ് -കടവു റോഡ് (മഞ്ചേശ്വരം പഞ്ചായത്ത്), ഷേണി -ചർച്ച് റോഡ് (എൻമകജെ പഞ്ചായത്ത്), മണിയമ്പാറ -കാന്തലായം റോഡ് (പുത്തിഗെ പഞ്ചായത്ത്), മേർക്കള്ള മസ്ജിദ് റോഡ് (പൈവളിഗെ പഞ്ചായത്ത്), ലക്ഷംവീട്-മിയാപ്പദവ് റോഡ് (മീഞ്ച പഞ്ചായത്ത്), ഗുഅഡപ്പടുപ്പ്- പിലിചാമുണ്ഡി റോഡ് (വോർക്കാടി പഞ്ചായത്ത്), കണ്ണാടിക്കാനം-കുദുവ റോഡ് (എൻമകജെ പഞ്ചായത്ത്), പുത്തിഗെ ജുമാമസ്ജിദ് റോഡ് (പുത്തിഗെ പഞ്ചായത്ത്), പാത്തൂർ -മാടൂർ റോഡ് (വൊർക്കാടി പഞ്ചായത്ത്), നാട്ടക്കല്ല് -മാട്ടെ റോഡ് (മീഞ്ച പഞ്ചായത്ത്), അടുക്ക-കുനിൽ സ്കൂൾ റോഡ് (മംഗൽപാടി പഞ്ചായത്ത്), അംബേദ്കർ -ഡോൺ ബോസ്കോ സ്കൂൾ റോഡ് (മഞ്ചേശ്വരം പഞ്ചായത്ത്), ഉക്കിനടുക്ക- പർപ്പക്കരിയ റോഡ് (എൻമകജെ പഞ്ചായത്ത്), മംഗലടുക്ക-ദഡ്പന-സിഗെമൂല റോഡ് (പുത്തിഗെ പഞ്ചായത്ത്), ദൈഗോളി-ബോർക്കള റോഡ് (വൊർക്കാടി പഞ്ചായത്ത്) എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിന് അഞ്ചുലക്ഷം രൂപ വീതമാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.