വെള്ളച്ചാല്‍ റസി. സ്‌കൂള്‍ ഹോസ്​റ്റല്‍ 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാസർകോട്​: പട്ടികജാതി വികസന വകുപ്പി​‍ൻെറ വെള്ളച്ചാലിലെ ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹയര്‍ സെക്കൻഡറി ഹോസ്​റ്റല്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഫെബ്രുവരി 11ന് ഉച്ച മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. ഹയര്‍ സെക്കൻഡറി വിഭാഗത്തിനുള്ള പ്രത്യേക ഹോസ്​റ്റല്‍ ബ്ലോക്കാണ് 3.92 കോടി രൂപ ചെലവില്‍ പട്ടികജാതി വികസന വകുപ്പ് നിര്‍മിച്ചത്. കിഫ്ബി വഴി കേരള കണ്‍സ്ട്രക്​ഷന്‍ കോര്‍പറേഷന്‍ 2019ലാണ് പ്രവൃത്തി ആരംഭിച്ചത്. 100 വിദ്യാർഥികള്‍ക്ക് താമസ സൗകര്യമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT