എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര 10ന് തൃക്കരിപ്പൂരിൽ

തൃക്കരിപ്പൂർ: എസ്.കെ.എസ്.എസ്.എസ്.എഫ് മുന്നേറ്റ യാത്രയുടെ ജില്ലയിലെ പ്രഥമ സ്വീകരണം 10ന് രണ്ടുമണിക്ക് തൃക്കരിപ്പൂർ ഇളമ്പച്ചി ഫായിക്ക ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വീകരണ യോഗത്തിൽ സി.കെ. സൈദ് ഹാജി അധ്യക്ഷത വഹിക്കും. അബ്​ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും. സത്താർ പന്തല്ലൂർ, ബശീർ ഫൈസി ദേശമംഗലം, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ഹബീബ് ഫൈസി കോട്ടപ്പാടം തുടങ്ങിയവർ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ ടി. മുഹമ്മദലി, കെ.എൻ.പി. അബ്​ദുല്ല ഹാജി, യൂനുസ് ഫൈസി കാക്കടവ്, സുബൈർ ദാരിമി അൽ ഖാസിമി, ഹാരിസ് അൽ ഹസനി, അമീൻ കലേരി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.