കാസര്‍കോട്: 'അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്ര ഞായറാഴ്ച ജില്ലയിലെത്തും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ചെര്‍ക്കള, ഉപ്പള എന്നീ കേന്ദ്രങ്ങളിലാണ് ജില്ലയിലെ സ്വീകരണങ്ങളെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച ഉച്ച രണ്ടിന് തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ ഫായിക്ക ഓഡിറ്റോറിയത്തിലെ സത്താര്‍ മൗലവി നഗറിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. അബ്ദുറഹ്മാന് കല്ലായി സ്വീകരണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെത്തുന്ന മുന്നേറ്റ യാത്രക്ക് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തിലെ മെട്രോ മുഹമ്മദ് ഹാജി നഗറില്‍ വൈകീട്ട് 4.30ന് സ്വീകരണം നല്‍കും. സമസ്ത ജില്ല ജനറല്‍ സെക്രട്ടറി ഇ.കെ. മഹ്മൂദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. 6.30ന് കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലെ സി.എം. ഉസ്താദ് നഗറില്‍ നടക്കുന്ന സ്വീകരണ പരിപാടി സമസ്ത ജില്ല പ്രസിഡൻറ് ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചെര്‍ക്കളയിലെത്തുന്ന മുന്നേറ്റ യാത്രക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം ഓഡിറ്റോറിയത്തിലെ സി. അഹ്മദ് മുസ്ലിയാര് നഗറില്‍ സ്വീകരണം നല്‍കും. സി.ടി. അഹ്മദലി ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ ഒമ്പതിനാണ് ഉപ്പള മെട്രോ പ്ലാസ ഓഡിറ്റോറിയത്തിലെ ഖാസിം മുസ്ലിയാര് നഗറിലെ സ്വീകരണം സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡൻറ് യു.എം. അബ്ദുറഹ്മാന് മൗലവി ഉദ്ഘാടനം ചെയ്യും. സ്വീകരണ കേന്ദ്രങ്ങളിലെ നഗരികളില്‍ എല്ലാ മുന്നൊരുവും തയാറായി വരുകയാണെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി വി.കെ. മുഷ്താഖ് ദാരിമി, ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ ഹാരിസ് റഹ്മാനി തൊട്ടി, ഇര്‍ഷാദ് ഹുദവി ബെദിര, വിഖായ ജില്ല ചെയര്‍മാന്‍ മൊയ്തു മൗലവി ചെര്‍ക്കള, സി.പി. മൊയ്തു മൗലവി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.