ഭെൽ - ഇ.എം.എൽ: ജീവനക്കാരുടെ സമരത്തിന്​ നാളെ നൂറാം ദിവസം

കാസർകോട്​: ഭെൽ-ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ കാസർകോട്​ ഒപ്പുമരച്ചുവട്ടിൽ നടക്കുന്ന സമരത്തിന്​ ഏപ്രിൽ 21ന്​ നൂറുദിവസം തികയും. കഴിഞ്ഞവർഷം മാർച്ച്​ 20ന്​ അടച്ചിട്ട കമ്പനി തുറക്കാത്തതിലും ജീവനക്കാരെ പട്ടിണിക്കിട്ടതിലും പ്രതിഷേധിച്ചാണ്​ സമരം. ഭെൽ ഏറ്റെടുത്ത 51 ശതമാനം ഒാഹരി തിരിച്ചുനൽകി കമ്പനിയെ രക്ഷിക്കാൻ കൂടിയാണ്​ ജീവനക്കാരുടെ സംഘടനകൾ തെരുവിലിറങ്ങിയത്​. ​ ഭെൽ ഏറ്റെടുക്കുന്നതോടെ കമ്പനിക്ക്​ നല്ല നാളുകൾ വരുമെന്ന്​ പ്രതീക്ഷിച്ച ജീവനക്ക​ാർ വഞ്ചിക്കപ്പെട്ടതായി സമരക്കാർ പറഞ്ഞു. ലോക്​ഡൗൺ മറവിൽ കഴിഞ്ഞവർഷം കമ്പനി അടച്ചിട്ടതോടെ 180 ​ജീവനക്കാരാണ്​ പട്ടിണിയിലായത്​. ഏറ്റെടുത്ത 51 ശതമാനം ഓഹരി തിരിച്ചുതര​ാമെന്ന കരാറും ലംഘിക്കപ്പെട്ടതോടെ കമ്പനി എന്നെന്നേക്കുമായി അടച്ചിടുകയായിരുന്നു. നീതിതേടി കോടതി കയറിയിറങ്ങുകയാണ്​ ജീവനക്കാർ. തിങ്കളാഴ്​ച നടന്ന സത്യഗ്രഹ സമരത്തിൽ സമരസമിതി ജനറൽ കൺവീനർ കെ.പി. മുഹമ്മദ്​ അഷ്​റഫ്​ (എസ്​.ടി.യു), ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി എ. വാസുദേവൻ, സി.ഐ.ടി.യു ജില്ല വൈസ്​ പ്രസിഡൻറ്​ കെ. ഭാസ്​കരൻ, പ്രദീപൻ പനയൻ, ബി.എസ്​. അബ്​ദുല്ല, ടി.വി. ബേബി, അനിൽ പണിക്കർ, സി. ബാലകൃഷ്​ണൻ, എ. മുഹമ്മദ്​ തുടങ്ങിയവർ സംസാരിച്ചു. bhel strike ഭെൽ-ഇ.എം.എൽ കമ്പനി ജീവനക്കാർ നടത്തിയ സത്യഗ്രഹ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.