കലക്​ടർ സർ സി.പിയുടെ അവതാരമെന്ന്​ ലീഗ്​

കാസർകോട്: സർ സി.പി.യുടെ അവതാരമാണ് കാസർകോട് ജില്ല കലക്​ടറെന്ന് മുസ്​ലിം ലീഗ് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. അധികാരം തലക്കുപിടിച്ചതോടെ ജനങ്ങളെയും ഉത്തരവാദിത്തത്തെയും മറന്ന നിലയിലാണ് കലക്​ടറെടുക്കുന്ന പല തീരുമാനങ്ങളുമെന്നും യോഗം അഭിപ്രായപ്പെട്ടു. കോവിഡ് അതിവ്യാപനം തടയുന്നതി​ൻെറ പേരിൽ കാസർകോട് നഗരത്തിലും അനുബന്ധ ടൗണുകളിലും പ്രവേശിക്കണമെങ്കിൽ കോവിഡ് പരിശോധന റിപ്പോർട്ടോ അതല്ലെങ്കിൽ വാക്​സിൻ സ്വീകരിച്ച രസീതോ വേണമെന്ന കലക്​ടറുടെ തീരുമാനം അതിശയകരവും അപഹാസ്യവുമാണ്. ഷിറിയ ആലിക്കുഞ്ഞി മുസ്​ലിയാർ, പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ,ഫോർട്ട് റോഡിലെ ഇബ്രാഹിം എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസിഡൻറ്​ എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്​ദുല്ല കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.