പിലിക്കോട്ടെ കൃഷിഭൂമിയുടെ സംരക്ഷണത്തിന് കാവൽക്കാർ സ്ഥാനമേറ്റു

ചെറുവത്തൂർ: . വിഷു സംക്രമത്തിന് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം മുത്തച്ഛനിൽനിന്നാണ് കൃഷിഭൂമിയുടെ നോക്കി നടത്തിപ്പിനും സംരക്ഷണത്തിനുമായി കാവൽക്കാർ അധികാരം കൊണ്ടത്. അഞ്ചുപേരാണ് സ്ഥാനമേറ്റത്. വറക്കോടനാണ് ഇവരുടെ നായകൻ. ചുമലിൽ വട്ടത്തിൽ ചുറ്റിയ കയറും ​ൈകയിൽ വടിയും തലയിൽ പാളത്തൊപ്പിയുമായി ഇനി പിലിക്കോടി​ൻെറ വയലേലകളിൽ ഇവരുണ്ടാകും. പിലിക്കോട് വീതുകുന്നിലാണ് ഇവർ പ്രധാന ദിവസങ്ങളിലുണ്ടാവുക. പഴമയുടെ നന്മകൾ പലതും നാടുനീങ്ങുമ്പോഴും പിലിക്കോട്ടെ കാവൽക്കാർ ഹരിതക്കാഴ്ചയായി ഇന്നും നിലനിൽക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.