ചെറുവത്തൂർ: ഒന്നക്കോടി രൂപ ചെലവഴിച്ച് പ്ലാറ്റ്ഫോം ഉയർത്തിയിട്ടും ചന്തേരയിൽ ട്രെയിനിന് സ്റ്റോപ്പില്ല. 75 വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച െട്രയിൻ ഹാൾട്ടിലാണ് നിലവിൽ ഒരു ട്രെയിനിനുപോലും സ്റ്റോപ്പില്ലാതായത്. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് നാല് പാസഞ്ചർ െട്രയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത്. ആ ഘട്ടത്തിൽ ദിനംപ്രതി 500ലധികം യാത്രക്കാർ ഈ സ്റ്റേഷനെ പ്രയോജനപ്പെടുത്തിയിരുന്നു. പിലിക്കോട്, പടന്ന, കരിവെള്ളൂർ എന്നീ പഞ്ചായത്തുകളിലെ യാത്രക്കാർക്കാണ് ഏറെ ഉപകാരമായത്. കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ഉദ്യോഗസ്ഥർ, മംഗലാപുരത്തെ ആശുപത്രികളിലേക്കുള്ള രോഗികൾ, വിദ്യാർഥികൾ എന്നിവർക്കുള്ള ഏക യാത്ര സൗകര്യമാണിത്. അടുത്തകാലത്തായി ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഇവിടെ പ്ലാറ്റ്ഫോം ഉയർത്തുകയും ദീർഘിപ്പിക്കുകയും ചെയ്തത്. നിലവിൽ യാത്ര പുനഃസ്ഥാപിച്ച ഒരു െട്രയിനിനും ഇവിടെ സ്റ്റോപ്പില്ല. പടന്നയെ പിലിക്കോടുമായി ബന്ധിപ്പിക്കുന്ന തോട്ടുകര പാലം യാഥാർഥ്യമായതോടെ പടന്ന നിവാസികൾക്ക് എളുപ്പം ഇവിടെ എത്തിച്ചേരാൻ കഴിയും. ഇത്തരത്തിൽ നൂറുകണക്കിന് യാത്രക്കാർക്ക് ഗുണപ്രദമായ സ്റ്റേഷനാണ് ചന്തേര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.