ചാരിറ്റബ്​ൾ സൊസൈറ്റിക്ക്​ തുടക്കം

ഉദുമ: പടിഞ്ഞാർ റെഡ് വേൾഡ് കൊപ്പൽ ക്ലബ് ചാരിറ്റബ്​ൾ സൊസൈറ്റിക്ക് തുടക്കമിട്ടു. മകൻ അമറി​ൻെറ പിറന്നാൾ ആഘോഷത്തിന് മാറ്റിവെച്ച തുക കബഡി താരമായ അച്ഛൻ നികുനിൽനിന്ന് ഏറ്റുവാങ്ങി കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ രമേശൻ കൊപ്പൽ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത്‌ പ്രസിഡൻറ്​ പി. ലക്ഷ്മി, കൺവീനർ എം.കെ. നാരായണൻ, വാർഡ് അംഗം പി.കെ. ജലീൽ, പീതാംബരൻ കൊപ്പൽ, വി.വി. സച്ചിൻ, കമേഷ് കൊവ്വൽ, നികുൻ കൊപ്പൽ, വിനു സിലോൺ, ജിജിത്ത്‌ കൊപ്പൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.