കോവിഡ്​: വിശ്വാസികൾ ജാഗ്രത പുലർത്തണം -ആലിക്കുട്ടി മുസ്​ലിയാർ

കാസർകോട്: കോവിഡി​ൻെറ കെടുതിയിൽനിന്ന് നാടിനെ രക്ഷിക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാസർകോട് സംയുക്ത മുസ്​ലിം ജമാഅത്ത് ഖാദി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാർ. പള്ളികൾ അടച്ചിടുകയും ആരാധനകർമങ്ങൾ വീടുകളിൽ ഒതുക്കേണ്ടി വരുകയും ചെയ്​ത കഴിഞ്ഞവർഷത്തെ റമദാനിൽനിന്ന്​ വ്യത്യസ്​തമാണ്​ ഇത്തവണ. ഈ സൗഭാഗ്യം നിലനിർത്താൻ വിശ്വാസികൾ ജാഗ്രത പുലർത്തണം. നമസ്​കാര വേളയിലും മാസ്​ക്​ ധരിക്കണം. കഴിയുന്നവർ മുസല്ല കൊണ്ടുവരണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്. ഒരോ വ്യക്തിയും സ്വയം നിയന്ത്രണത്തിന് വിധേയമായാലേ കോവിഡിനോടുള്ള പോരാട്ടം ജയം കാണുകയുള്ളൂ. അച്ചടക്കവും നിയന്ത്രണവും ക്രമീകരണവും അത്യന്താപേക്ഷിതമാണ്. മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് അധികാരികൾ കൈക്കൊള്ളുന്ന നടപടികളോട് സഹകരിക്കണം. തറാവീഹ് നമസ്​കാരവും മറ്റു പ്രാർഥനകളും പരമാവധി പത്ത് മണിക്ക് അവസാനിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.