കാഞ്ഞങ്ങാട്: ഹിറാ മസ്ജിദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബൈത്തുസ്സകാത്ത് സംരംഭം വഴി കാഞ്ഞങ്ങാട് കല്ലൂരാവി പട്ടാക്കലിൽ നിർമിച്ച വീടിൻെറ താക്കോൽ കൈമാറ്റം ബൈത്തുസ്സകാത്ത് കമ്മിറ്റി സെക്രട്ടറി ബി.എം. മുഹമ്മദ് കുഞ്ഞിയുടെ സാന്നിധ്യത്തിൽ മുഹമ്മദ് കുഞ്ഞി തായലക്കണ്ടി (ഖത്തർ) നിർവഹിച്ചു. നിരാലംബർക്ക് പുതിയ വീട് നിർമാണം, പഴയ വിടുകളുടെ റിപ്പയർ വർക്ക്, കുടിവെള്ള പദ്ധതി, തൊഴിൽ ഉപകരണ വിതരണം, വിദ്യാഭ്യാസ സഹായം, അഗതികൾക്ക് പെൻഷൻ, കടബാധ്യത തീർക്കൽ തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ് ബൈത്തുസ്സകാത്ത് കമ്മിറ്റി ഈ വർഷം നടപ്പാക്കിയതെന്ന് പ്രസിഡൻറ് ഡോ. ഹഫീസ് അരിമല അറിയിച്ചു. ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് യൂനിറ്റ് സെക്രട്ടരി ഹമീദ് കോട്ടച്ചേരി, ജനസേവന വിഭാഗം കോ ഓഡിനേറ്റർ അബ്ദുൽ അസീസ് കൊളവയൽ തുടങ്ങിയവർ പങ്കെടുത്തു. Photo: Baithu sakath commitee house.jpg കാഞ്ഞങ്ങാട് ഹിറാ മസ്ജിദ് ബൈത്തു സകാത്ത് കമ്മിറ്റി നിർമിച്ചു നൽകുന്ന വീട് ഖത്തർ മുഹമ്മദ് കുഞ്ഞിയുടെ സാന്നിധ്യത്തിൽ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.