പെരിയ: കേന്ദ്ര സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് സ്റ്റുഡൻറ് ബ്രാഞ്ചിൽ (ഐ.ഇ.ഇ.ഇ) 'പ്രഫഷനല്‍ അംഗത്വത്തിലൂടെ ഗുണനിലവാരം വളര്‍ത്തുക' എന്ന വിഷത്തില്‍ സംഘടിപ്പിച്ചു. ഐ.ക്യു.എ.സി, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. ഐ.ഇ.ഇ.ഇ കേരള സെക്ഷനിലെ വിദ്യാര്‍ഥി പ്രവര്‍ത്തന ചെയര്‍ പ്രഫ. ജെ. ശങ്കര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയും ഐ.ഇ.ഇ.ഇ കൗണ്‍സലറുമായ ഡോ. ആർ. രാജേഷ്, അസി. പ്രഫസര്‍ ഡോ.ടി.എം. തസ്ലീമ, സ്റ്റുഡൻറ് ആക്ടിവിറ്റി ചെയര്‍മാന്‍ ഷോണ്‍ ജോസ് എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ ഒ.കെ. ഫാസില്‍ സ്വാഗതവും വിമന്‍ ഇന്‍ എൻജിനീയറിങ് ചെയര്‍ ഷബിന ഭാസ്‌കര്‍ നന്ദിയും പറഞ്ഞു. ഉണ്ണിത്താന് കോവിഡ് കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ കഴിയുകയാണ്. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്ന് കാസർകോട് ജില്ല സർെവയ്ലൻസ് ഓഫിസർ ഡോ.എ.ടി. മനോജ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.