കുടുംബത്തിലെ അഞ്ചുപേർക്ക്​ മിന്നലേറ്റു

കുമ്പള: കുമ്പളയില്‍ മിന്നലേറ്റ് ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. കിദൂര്‍ ശക്തിയോടിലെ ചന്ദ്ര​ൻെറ മക്കളായ തേജസ് (ഒമ്പത്), നമിത (ഏഴ്) എന്നിവര്‍ക്കും കമല (60), കമലയുടെ മകള്‍ ചന്ദ്രാവതി (36), ബന്ധു രാധിക (20) എന്നിവര്‍ക്കുമാണ് പൊള്ളലേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടുപാകിയ വീട് ഭാഗികമായി തകര്‍ന്നു. ചൊവ്വാഴ്​ച പുലര്‍ച്ചയുണ്ടായ മിന്നലിലാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. ശക്തമായ മിന്നലിൽ പരക്കെ നാശനഷ്​ടമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.