ഉദുമ: കോവിഡ് ഭീതിയിൽ ആഘോഷം അൽപം കുറഞ്ഞാലും പ്രത്യാശയുടെ കണിയായി നാടെങ്ങും കൊന്നപ്പൂ പൂത്തു. മേടം പിറക്കും മുേമ്പ, വിഷുവിൻെറ വരവറിയിച്ച് കൊന്നപ്പൂ നാടെങ്ങും പൂത്തിരുന്നു. ക്ഷേത്രങ്ങളിൽ കണിയൊരുക്കുന്നതിൽ കൊന്നപ്പൂവിന് സവിശേഷ സ്ഥാനമുണ്ട്. സർക്കാറിൻെറ മുന്നറിയിപ്പ് മാനിച്ച്, കഴിഞ്ഞവർഷം കണികാണാൻ ക്ഷേത്രങ്ങളിൽ ആളുകൾ അധികമെത്തിയിരുന്നില്ല. ലോക്ഡൗൺ പ്രഖ്യാപനം ഇല്ലെങ്കിലും കഴിഞ്ഞ വർഷത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം വിഷു ആഘോഷങ്ങൾ ലോക്ഡൗണിൽ തളച്ചിട്ടപ്പോൾ മിക്കവരുടെയും വിഷുക്കണി അവരവരുടെ വീടുകളിൽ ഒതുങ്ങിയിരുന്നു. കഴിഞ്ഞദിവസത്തെ മഴയിൽ, പൂത്തുലഞ്ഞ കൊന്നപ്പൂ പലയിടത്തും കൊഴിഞ്ഞുവീണിട്ടുണ്ട്. ഇന്നലെ കൊന്നപ്പൂ ശേഖരിക്കാൻ കുട്ടികളുടെ ആരവമായിരുന്നു. കെ.എസ്.ടി.പി പാതയോരത്ത് നിരവധി കൊന്ന മരങ്ങളാണ് പൂത്തുനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.