കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം തടയുന്നതിന് സ്കൂൾ കുട്ടികൾക്കിടയിൽ തത്സമയ പ്രശ്നോത്തരി നടത്തി. ഐ.ഇ.സി കോഒാഡിനേഷൻ കമ്മിറ്റി ജില്ല ഭരണകൂടം, ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോട്ടപ്പുറം, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കടാങ്കോട് എന്നിവിടങ്ങളിലാണ് തത്സമയ പ്രശ്നോത്തരി സംഘടിപ്പിച്ചത്. ആകർഷകമായ സമ്മാനങ്ങൾ വിദ്യാർഥികളെ തേടിയെത്തി. വിദ്യാർഥികൾ, അധ്യാപകർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കാളികളായി. ജില്ല മലേറിയ ഓഫിസർ വി. സുരേശൻ, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് നഴ്‌സ് എൻ. ശ്രീമണി, നോൺ മെഡിക്കൽ സൂപ്പർവൈസർമാരായ രാജൻ കരിമ്പിൽ, എൻ. സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.