യൂനിറ്റി മാര്‍ച്ച്

കാസർകോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപവത്​കരണ ദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നതി​ൻെറ ഭാഗമായി ബുധനാഴ്​ച ബദിയടുക്കയിൽ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ചി​ൻെറ ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ പറഞ്ഞു. യൂനിറ്റി മാർച്ച് അന്നേദിവസം വൈകീട്ട്​ 4.30ന് ബദിയടുക്ക അപ്പർ ബസാറിൽനിന്നും ആരംഭിച്ച് ബസ്​സ്​റ്റാൻഡ്​ വഴി പെർള റോഡിലുള്ള ഗ്രൗണ്ടിൽ സമാപിക്കും. യൂനിറ്റി മാർച്ചിനെ അനുഗമിച്ചു ബഹുജന റാലി നടക്കും. തുടർന്ന് പൊതുസമ്മേളനം 'ശഹീദ് ആലി മുസ്​ലിയാർ' നഗറിൽ സംസ്​ഥാന സമിതി അംഗം ബി. നൗഷാദ് ഉദ്​ഘാടനം ചെയ്യും. ഒാൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്​ഥാന സെക്രട്ടറി ഹാഫിസ് അഫ്സൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ പോപുലർ ഫ്രണ്ട് ജില്ല പ്രസിഡൻറ് സി.ടി. സുലൈമാൻ മാസ്​റ്റർ, ജില്ല സെക്രട്ടറി ടി.കെ. ഹാരിസ്, സ്വാഗതസംഘം ചെയർമാൻ വൈ. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.