മഹിള കോൺഗ്രസ് പ്രചാരണം

കാഞ്ഞങ്ങാട്: അഖിലേന്ത്യ മഹിള കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഹിള കോൺഗ്രസ് വീട്ടുമുറ്റത്തേക്ക്​. നിയമസഭ തെരഞ്ഞെടുപ്പി​‍ൻെറ മുന്നോടിയായി സംസ്ഥാനത്തുടനീളം മഹിള കോൺഗ്രസ് വീട്ടുമുറ്റത്തേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അജാനൂർ മണ്ഡലം മഹിള കോൺഗ്രസ് കൺവെൻഷൻ നടത്തി. ജില്ല ജനറൽ സെക്രട്ടറി സരോജിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ പി.പി. വിമല അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ സതീശൻ പരക്കാട്ടിൽ, മഹിള കോൺഗ്രസ്​ ജില്ല സെക്രട്ടറി പ്രേമ, ജില്ല നിർവാഹക സമിതിയംഗം രമാദേവി, സ്വാതി, സിന്ധു ബാബു (വാർഡ് മെംബർ), കുഞ്ഞികൃഷ്ണൻ, രമാദേവി, ശോഭന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.