പുതിയ വിദ്യാഭ്യാസ നയം പിൻവലിക്കണം-എസ്​.എഫ്​.ഐ

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന പുതിയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും കാർഷിക മേഖലയെ തകർക്കുന്ന കർഷക ബിൽ പിൻവലിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന എസ്.എഫ്.ഐ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്​ഥാന പ്രസിഡൻറ്​ വി.എ. വിനീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ സജിൻ ദാസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ കെ. അഭിറാം, സംസ്​ഥാന കമ്മിറ്റിയംഗം ജയനാരായണൻ, ബിപിൻ രാജ്, വിപിൻ കീക്കാനം, വിനയ്കുമാർ, രാഹുൽ രാജ്, കെ.വി. ചൈത്ര, പി.കെ. നിശാന്ത്, എൻ. ഗോപി തുടങ്ങിയവർ സംസാരിച്ചു. പി.വി. ആദർശ് റിപ്പോർട്ട് അവതരിപ്പിച്ചു. ജയപാലൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി സജിൻ ദാസ്(പ്രസി.), പി.വി. ആദർശ് (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.