സന്നദ്ധ രക്തദാനം രാഷ്​ട്രസേവനത്തി​െൻറ ഉദാത്ത മാതൃക -മനേഷ്

സന്നദ്ധ രക്തദാനം രാഷ്​ട്രസേവനത്തി​ൻെറ ഉദാത്ത മാതൃക -മനേഷ് ചെറുവത്തൂർ: സന്നദ്ധ രക്തദാനം എന്നത് രാഷ്​ട്രസേവനത്തി​ൻെറ ഉദാത്ത മാതൃകയാണെന്നും അതിർത്തി കാക്കുന്ന ജവാന്മാരുടേതിനു തുല്യമായ ധീരമായ പ്രവൃത്തിയാണെന്നും യുവജനങ്ങൾ രക്തദാനം ജീവിതചര്യയാക്കണമെന്നും ശൗര്യചക്ര മനേഷ് പറഞ്ഞു. ബ്ലഡ് ഡോണേഴ്​സ് കേരള ചെറുവത്തൂർ സോണും പയ്യന്നൂർ കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി കാഞ്ഞങ്ങാട് ജില്ല ആശുപത്രി രക്തബാങ്കി​ൻെറ സഹകരണത്തോടെ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുംബൈ ഭീകരാക്രമണത്തി​ൻെറ ഓർമകളും അദ്ദേഹം പങ്കുവെച്ചു. കാഞ്ഞങ്ങാട് മേഖല പ്രസിഡൻറ്​ വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു. ബി.ഡി.കെ സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ പ്രഭാഷണം നടത്തി. ടി.കെ. വേണുഗോപാലൻ ഉപഹാര സമർപ്പണം നടത്തി. സൈനിക സേവനത്തിൽനിന്ന്​ വിരമിച്ച ശ്രീജിത്ത് നന്മയെയും പടന്ന കടപ്പുറം ഫിഷറീസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രോഗ്രാം ഓഫിസർ സുഗത ജെയിനെയും ചടങ്ങിൽ ആദരിച്ചു. ജില്ല പ്രസിഡൻറ്​ നൗഷാദ് കണ്ണമ്പള്ളി, ചെറുവത്തൂർ സോൺ പ്രസിഡൻറ്​ എ.വി. ബാബു, പയ്യന്നൂർ കോളജ് എൻ.എസ്.എസ് യൂനിറ്റ് ജോ. സെക്രട്ടറി രേവതി രവീന്ദ്രൻ, ബി.ഡി.കെ കാഞ്ഞങ്ങാട് മേഖല സെക്രട്ടറി ജയൻ ചെറുവത്തൂർ, സി. ഭാസ്കരൻ, മനോജ് നിരിടിൽ, രതീഷ് പള്ളിക്കര, വിനേഷ് ചീമേനി, കെ.എം. അജിത് കുമാർ, ആതിര ചന്ദ്രൻ, സിഞ്ചു ഓർക്കുളം എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ല ആശുപത്രി രക്തബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. നിമ്മി, കൗൺസിലർ അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 130ഓളം പേർ ക്യാമ്പിലെത്തി. 93 യൂനിറ്റ് രക്തം ദാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.