ചെറുവത്തൂര്‍: പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സോദരത്വേന കലാസാംസ്‌കാരിക യാത്ര ആരംഭിച്ചു. ജില്ല സെക്രട്ടറി സി.എം. വിനയചന്ദ്രന്‍ ലീഡറും ജയചന്ദ്രന്‍ കുട്ടമത്ത് മാനേജറുമായിട്ടുള്ള ജാഥ സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. പൊതുജനത്തെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ തന്നെ ജനത്തെ ആക്രമിക്കുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയിൽ. ഇന്ത്യയുടെ ജീവവായുമായ മതസൗഹാർദം പാടേ തകർത്തു. ഈ ഐക്യത്തിൻെറ സന്ദേശം തകർത്താൽ ഇന്ത്യക്ക് കൂടുതൽ നാൾ ശ്വസിക്കാൻ പറ്റില്ല. രാജ്യത്തിൻെറ നട്ടെല്ലായി വർത്തിക്കേണ്ട കർഷകരെ തീരാ ദുരിതത്തിലാഴ്ത്തുന്ന നിലപാടാണ് മോദിയും കൂട്ടരും സ്വീകരിക്കുന്നതെന്നും അശോകൻ ചരുവിൽ പറഞ്ഞു. സി.എം. വിനയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. സുനില്‍ പി. ഇളയിടം ഓൺലൈനിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ. വി.പി.പി. മുസ്തഫയുടെ ജൈവ നീതിദര്‍ശനം പി. കവിതയില്‍ എന്ന പുസ്തകം അശോകൻ ചരുവിൽ പ്രകാശനം ചെയ്തു. ഡോ. എ.എം. ശ്രീധരന്‍ പുസ്തകം ഏറ്റുവാങ്ങി. ഇ.പി. രാജഗോപാലന്‍ പുസ്തക പരിചയം നടത്തി. ഗുരുപൂജ അവാര്‍ഡ് ജേതാവ് പി.വി.കെ. പനയാലിനെ പഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള ആദരിച്ചു. ജയചന്ദ്രന്‍ കുട്ടമത്ത്, എം.കെ. മനോഹരന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, ഡോ. പി. പ്രഭാകരന്‍, വാസു ചോറോട്, വി.വി. കൃഷ്ണന്‍, എം.പി. ശ്രീമണി എന്നിവര്‍ സംസാരിച്ചു. മാധവന്‍ മണിയറ സ്വാഗതവും അനീഷ് വെങ്ങാട്ട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാവതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.