ദേശീയപാതയുടെ ഉയരക്കൂടുതൽ യാത്രക്കാരെ ദുരിതത്തിലാക്കുന്നു

ചെറുവത്തൂർ: ടാറിങ് നടക്കുന്ന . കാലിക്കടവിനും ചെറുവത്തൂരിനും ഇടയിൽ പല സ്ഥലങ്ങളിലായി ദേശീയപാതയുടെ ഉയരം കൂടുതലാണ്​. ഇത് പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നു. വിദ്യാർഥികളടക്കമുള്ള സൈക്കിൾ യാത്രികർ ഭീതിയോടെയാണ് ഇതുവഴി പോകുന്നത്. എതിർ ഭാഗത്തുനിന്നും വാഹനങ്ങൾ വന്നാൽ റോഡിൽനിന്നും ഇരുചക്ര വാഹനങ്ങൾക്ക് താഴെയിറങ്ങാൻ കഴിയില്ല. കഴിഞ്ഞ ദിവസം മട്ടലായിക്ക് സമീപം ദേശീയപാതയിൽനിന്ന് തെന്നിവീണ് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. രാത്രികാലങ്ങളിൽ റോഡി​‍ൻെറ ഉയരക്കൂടുതൽ വാഹനയാത്രക്കാർക്ക് തിരിച്ചറിയാൻ കഴിയില്ല. ചിലയിടങ്ങളിൽ മണ്ണ് ഉപയോഗിച്ച് റോഡി​‍ൻെറ ഉയരം കുറക്കാൻ ശ്രമിക്കുകയാണ് അധികൃതർ. എന്നാൽ, ഇത് അശാസ്ത്രീയമാണെന്നും മഴക്കാലമായാൽ കൂടുതൽ ദുരിതത്തിനു കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.