കൂർമൽ എഴുത്തച്ഛൻ ഡോക്യൂമൻെററി സ്വച്ചോൺ കാഞ്ഞങ്ങാട്: വടക്കന്‍ കേരളത്തിലെ പ്രധാന തെയ്യങ്ങളില്‍ ഒന്നായ പൊട്ടന്‍ തെയ്യത്തിൻെറ തോറ്റത്തിനെ ക്രമപ്പെടുത്തിയെടുത്ത വ്യക്തിയായ കൂർമല്‍ എഴുത്തച്ഛൻെറ ചരിത്രമടങ്ങിയ ഡോക്യുമൻെററിയുടെ സ്വിച്ചോണ്‍ നടന്നു. പണിക്കര്‍ വീട് ക്രിയേഷന്‍സാണ് ഡോക്യുമൻെററി നിർമിക്കുന്നത്. കാഞ്ഞങ്ങാട് പതിനെട്ടാം നൂറ്റാണ്ടിൻെറ ആദ്യകാലത്താണ് എഴുത്തച്ഛന്‍ ജീവിച്ചിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. അജാനൂരില്‍ കൂർമല്‍ തറവാട്ടിലാണ് ഇദ്ദേഹം ജനിച്ചത്. അടോട്ട് പണിക്കരച്ചന്‍ വീട് തറവാട് കേന്ദ്രീകരിച്ച് കൂര്‍മല്‍ എഴുത്തച്ഛൻെറ ജീവിതവും സാമൂഹികപ്രസക്തിയും നവോത്ഥാനപ്രവര്‍ത്തനവും പറയുന്ന ഡോക്യുമൻെററിയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് മുരളി മഡിയനാണ്. ഹരിപ്രസാദ് കാമറ കൈകാര്യം ചെയ്യും. പ്രസാദ് വെള്ളിക്കോത്ത് ആര്‍ട്ട് കൈകാര്യം ചെയ്യും. ആര്യ പാടിക്കാനം, വി.പി. ഷിജു അടോട്ട്, കെ.വി. മധു, ചന്ദ്രന്‍ കണ്ടത്തില്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കും. ഡോക്യുമൻെററിയുടെ സ്വിച്ചോണ്‍ വത്സന്‍ പിലിക്കോട് നിർവഹിച്ചു. കൂർമല്‍ തറവാട് കാരണവര്‍ ദിവാകരന്‍, വിജയന്‍, പൊക്ലന്‍ അടോട്ട്, ഡോ.നാരായണന്‍ പള്ളിക്കാപ്പില്‍, പ്രശാന്ത് അടോട്ട്, കെ.ടി. കരുണന്‍,എന്‍.വി. പവിത്രന്‍, സി.കെ. ജനാര്‍ദനന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.