അംബേദ്കര്‍ ഗ്രാമം പദ്ധതി ഉദ്ഘാടനം

കാസർകോട്​: സംസ്ഥാന സർക്കാര്‍ നടപ്പാക്കിയ അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ പട്ടികജാതി-പട്ടികവര്‍ഗ കോളനികളുടെ മുഖച്ഛായ തന്നെ മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തെ 80 അംബേദ്കര്‍ ഗ്രാമങ്ങളുടെ പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ബാറഡുക്ക അംബേദ്കര്‍ കോളനിയില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി.എ. സൈമ, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ബി. ശാന്ത, ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്. മീനാറാണി എന്നിവര്‍ സംബന്ധിച്ചു. ഒരു കോടി രൂപ ചെലവില്‍ ജില്ല നിര്‍മിതി കേന്ദ്രമാണ് പദ്ധതി നിര്‍വഹണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.