കോവിഡ് ബോധവത്കരണത്തിന്​ തത്സമയ ക്വിസ്​

കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം തടയാൻ വിദ്യാർഥികളിൽ ബോധവത്​​കരണവുമായി ഇൻഫർമേഷൻ എജുക്കേഷൻ കമ്യൂണിക്കേഷൻ പ്രവർത്തകർ. ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി തത്സമയ ക്വിസ് നടത്തി. എൻ.സി.സി യൂനിറ്റും വിദ്യാർഥികളും അധ്യാപകരും ബോധവത്​കരണ പ്രവർത്തനത്തിൽ പങ്കാളികളായി. ഉത്തരങ്ങളോടൊപ്പം ആകർഷകമായ സമ്മാനങ്ങളും വിദ്യാർഥികളെ തേടിയെത്തി. ജില്ല ഇൻഫർമേഷൻ മീഡിയ ഓഫിസർ അബ്​ദുൽ ലത്തീഫ് മഠത്തിൽ ക്വിസ് മാസ്​റ്ററായി. അസി. ലേബർ ഓഫിസർ എസ്. സയന, പബ്ലിക് ഹെൽത്ത് നഴ്സ് എം. ദാക്ഷായണി എന്നിവർ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ പി.വി. ദാക്ഷ, ഹെഡ്മാസ്​റ്റർ ടി.വി. പ്രദീപ് കുമാർ, അധ്യാപകരായ ഗോപീകൃഷ്ണൻ, വി.കെ. ജയരാജ്, ചിത്രൻ കുഞ്ഞിമംഗലം, പി. ബാലൻ, കെ. ശ്രീലക്ഷ്മി, പ്രിൻസി സ്വരൂപ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.