സ്​കൂൾ ​പ്രവേശന കവാടം തുറന്നു

കാഞ്ഞങ്ങാട്​: ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളി​‍ൻെറ പ്രവേശന കവാടം യാഥാർഥ്യമായി. പൂർവവിദ്യാർഥിയായ മുഹമ്മദ് അജ്മലി​‍ൻെറ നേതൃത്വത്തിലാണ് പ്രവേശനകവാടം നിർമിച്ചത്. സ്കൂളിലെ മുൻ ചിത്രകല അധ്യാപകനും ശിൽപിയുമായ സുരേഷ് ചിത്രപ്പുര കവാടത്തിന് ശിൽപഭാഷ്യം നൽകി. സമർപ്പണ ചടങ്ങ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഓൺലൈനിലൂടെ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. മുഹമ്മദ് അജ്മൽ, സുരേഷ് ചിത്രപ്പുര, എം. ഹനീഫ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്​ദുല്ല, മായാ കുമാരി, വന്ദന ബാലരാജ്, വി.വി. മനോജ് കുമാർ, പി.വി. ജയരാജൻ, ശശീന്ദ്രൻ മടിക്കൈ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.വി. സുരേഷ് ബാബു സ്വാഗതവും ഹെഡ്മിസ്ട്രസ്​ പി. ബീന നന്ദിയും പറഞ്ഞു. hosdurg ഹോസ്​ദുർഗ്​ സ്​കൂളിന്​ പുതുതായി നിർമിച്ച പ്രവേശനകവാടം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.