യാത്ര പുറപ്പെട്ട് മിനിറ്റുകൾക്കകം കേട്ടത് ദുരന്തവാർത്ത

സെയ്തലിയുടെ മരണം പേരമക്കളുടെ പാസ്പോർട്ടിനുള്ള യാത്രക്കിടെ കുമ്പള: ഷിറിയയിൽ തിങ്കളാഴ്ച പുലർച്ച സെയ്തലിയുടെ മരണം പേരമക്കളുടെ പാസ്പോർട്ടിനുള്ള യാത്രക്കിടെ. മുട്ടത്തെ വീട്ടിൽ നിന്നും പുലർച്ച ആറര മണിയോടെയാണ് സ്വിഫ്റ്റ് കാറിൽ സെയ്തലി ഇബ്രാഹിം സെറാങ്കും അനുജൻ അബ്​ദുൽ ഖാദറും മകൻ സലീമി​‍ൻെറ ഭാര്യ ആയിശത്ത് താഹിറയും ഇവരുടെ മക്കളായ ശിഹാബുദ്ദീനും നിദ സഅദിയയും പയ്യന്നൂർ പാസ്പോർട്ട് ഓഫിസിലേക്ക് പുറപ്പെട്ടത്. വീട്ടിൽ നിന്നും അര കിലോ മീറ്റർ അകലെ ഓണന്ത എന്ന സ്ഥലത്ത് ദേശീയ പാതയിൽ​െവച്ചാണ് അപകടമുണ്ടായത്. എതിരെ പോവുകയായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറി വലത്തുഭാഗത്തേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ലോറിയിൽ കുരുങ്ങിപ്പോയ കാറിനെ ഏകദേശം ഇരുന്നൂറ് മീറ്റർ വലിച്ചിഴച്ചുപോയ ലോറി കാർ വേർപെട്ടതോടെ നിർത്താതെ ഓടിച്ചുപോയി. ഇടിയുടെ ആഘാതത്തിൽ കാറി​‍ൻെറ ഇടതുവശത്ത് മുൻ സീറ്റിലിരിക്കുകയായിരുന്ന സെയ്തലി, പിന്നിലിരിക്കുകയായിരുന്ന ആയിശത്ത് താഹിറ, മക്കളായ നിദ സഹദിയ, ശിഹാബുദ്ദീൻ എന്നിവർക്ക് പരിക്കേൽക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ഇവരെ പുറത്തെടുക്കുമ്പോഴേക്കും സെയ്തലി മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്​റ്റ്മോർട്ടത്തിനു ശേഷം ഉച്ചതിരിഞ്ഞ് മുട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.