ഗോത്ര ജനതയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും

വെള്ളരിക്കുണ്ട്: കൊന്നക്കാട് മാവേലി സ്​റ്റോറിലെ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിടുക, ആദിവാസികളെ ജാതീയവും വംശീയവുമായി അധിക്ഷേപിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുക, കൊന്നക്കാട് മാവേലി സ്​റ്റോറിലെ ക്രമക്കേട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ ഗോത്ര ജനതയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സപ്ലൈകോ സൻെററിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് ബസ്​സ്​റ്റാൻഡ്​ പരിസരത്തുനിന്ന്​ ആരംഭിച്ച മാർച്ച് സപ്ലൈകോ മാവേലി സ്​റ്റോറിനു മുന്നിൽ പൊലീസ് തടഞ്ഞു. സാമൂഹിക പ്രവർത്തകൻ രാജു നൂറ്റാർ ധർണ ഉദ്ഘാടനം ചെയ്തു. കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ദലിത്-ആദിവാസി പ്രവർത്തകൻ പി.കെ. രാമൻ, സാമൂഹിക പ്രവർത്തകരായ സനീഷ് പയ്യന്നൂർ, കൃഷ്ണൻ പരപ്പച്ചാൽ, രണദിവൻ തായന്നൂർ എന്നിവർ സംസാരിച്ചു. നീതി ലഭിക്കുംവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരക്കാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.