കുഞ്ഞിക്കണ്ണൻ ആയത്താരെ ആദരിച്ചു

ഉദുമ: ആചാരസ്ഥാനികനായി അര നൂറ്റാണ്ട് പൂർത്തിയായ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരെ കീഴൂർ മീത്തൽ വീട് തറവാട്ടിൽ ആദരിച്ചു. പ്രഡിഡൻറ്​ രാജൻ വൈദ്യർ അധ്യക്ഷത വഹിച്ചു. ബാബു മണിയങ്ങാനം, പൊക്ലൻ അരമങ്ങാനം എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. പ്രഭാകരൻ പാറമ്മൽ ആചാര്യ ദക്ഷിണ നൽകി. പാലക്കുന്ന് ക്ഷേത്രം പ്രസിഡൻറ്​ അഡ്വ. കെ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ഉദയമംഗലം സുകുമാരൻ, പി.പി. ചന്ദ്രശേഖരൻ, മുൻ പ്രസിഡൻറ്​ സി.എച്ച്. നാരായണൻ, പ്രഭാകരൻ തെക്കേക്കര, കുഞ്ഞിക്കണ്ണൻ അമരാവതി എന്നിവർ സംസാരിച്ചു. അനുമോദിച്ചു ഉദുമ: പടിഞ്ഞാർ കൊപ്പൽ വീട് തറവാട്ടിൽ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്​ടു, ഡിഗ്രി, കരാ​േട്ട ചമ്പ്യൻഷിപ് എന്നിവയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പുത്തരി കൊടുക്കൽ ചടങ്ങിനോടനുബന്ധിച്ചു തറവാട്ട് മുറ്റത്തുനടന്ന യോഗത്തിൽ ജി.പി. വിഷ്ണുപ്രിയ, ജി.പി. അംബാവണി, ആരതി രാജഗോപാൽ, ജി.കെ. ഗോകുൽരാജ്, എസ്.കെ. യദുകൃഷ്ണ എന്നിവരെയാണ് പാലക്കുന്ന് കഴകം മുഖ്യകർമി സുനീഷ് പൂജാരി ഉപഹാരങ്ങൾ നൽകി അനുമോദിച്ചത്. പ്രസിഡൻറ്​ സി.എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡോ. നാരായണൻ പള്ളിക്കാപ്പിൽ, കൊപ്പൽ പ്രഭാകരൻ, ശ്രീധരൻ പള്ളം, വള്ളിയോട്ട് കുമാരൻ, ഗംഗാധരൻ പള്ളം, കുമാരൻ നാർച്ചിക്കുണ്ട്, എൻ.കെ. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.