സുലൈമാൻ ഹാജിക്ക് കൃഷിയും രാഷ്​ട്രീയവും ഒരുപോലെ

ചെറുവത്തൂർ: സുലൈമാൻ ഹാജിക്ക് കൃഷിയും രാഷ്​ട്രീയവും ഒരു പോലെ. പച്ചക്കറി കൃഷിയിലാണ് പിലിക്കോട് പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ് കൂടിയായ പിലിക്കോട് ചന്തേരയിലെ എം.ടി.പി. സുലൈമാൻ ഹാജി വിജയഗാഥ രചിച്ചത്. പുരയിടത്തോട് ചേർന്ന വിസ്തൃതമായ സ്ഥലത്ത് നിരവധി ഫലവൃക്ഷങ്ങളും പച്ചക്കറി തോട്ടവും എല്ലാം ഒരുക്കിക്കഴിഞ്ഞു. വിവിധയിനത്തിൽപെട്ട പഴവർഗങ്ങളും പച്ചക്കറികളുമൊക്കെ ഇവിടെ നൂറുമേനി വിളഞ്ഞിരിക്കുകയാണ്. വെണ്ട, ചോളം, ചീര, പയർ, വഴുതിന, മുളക്, നിലക്കടല, കപ്പ, വാഴപ്പഴം,റംബൂട്ടാൻ എന്നിവയെല്ലാം ഈ കൃഷിയിടത്തിൽ വിളഞ്ഞിട്ടുണ്ട്. വിളവെടുത്ത പച്ചക്കറികളും കപ്പയുമെല്ലാം അയൽവാസികൾക്കും നാട്ടുകാർക്കും സൗജന്യമായിട്ടാണ് ഇദ്ദേഹം നൽകുന്നതും. രാവിലെ രണ്ട് മണിക്കൂർ നേരമാണ് വിള പരിപാലനം. പിന്നീട് രാഷ്​ട്രീയ കാര്യങ്ങളിൽ സജീവമാകും. ആത്മാർഥതയോടെ ഇടപെട്ടാൽ രണ്ടിലും വിജയമുണ്ടാകുമെന്നതാണ് സുലൈമാൻ ഹാജിയുടെ അനുഭവപാഠം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT