കിനാനൂർ കരിന്തളത്ത് തടയണ ഉത്സവം

നീലേശ്വരം: തടയണ ഉത്സവത്തി​‍ൻെറ ഭാഗമായി ഇനി ഞാനൊഴുകട്ടെ - വീണ്ടെടുക്കാം ജല​സ്രോതസ്സുകൾ തടയണയുത്സവത്തി​ൻെറ ഭാഗമായി നടന്നു. കാളിയാനം - ചെന്നക്കോട് ചാൽ, മേക്കാറളം - കാറും - കക്കോട് ചാൽ, ചിമ്മത്തോട്ട് - വാച്ചാൽ നെല്ലിയടുക്കം ചാലുകൾ ശുചീകരിച്ച് 20ഓളം തടയണകളും നിർമിച്ചു. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, പുരുഷ സംഘം പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ, ക്ലബ് പ്രവർത്തകർ അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. രവി ഉദ്​ഘാടനം ചെയ്തു. സരിത അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, പി. പത്മനാഭൻ, ഷാജീന്ദ്രൻ, രമ സുരേഷ്, പി. രാമചന്ദ്രൻ, പ്രസന്ന, വി.കുമാരൻ, ശാന്തി രത്നാകരൻ, സി.ദാമോദരൻ, നാരായണ, സതി കക്കോട് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.