ലെൻസ്ഫെഡ് കലക്ടറേറ്റ്​ ധർണ

കാസർകോട്: നിർമാണ മേഖലയെ സംരക്ഷിക്കുക, വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുക, ജില്ലകൾ തോറും വില നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുക, നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തുക, നിർമാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ്​ സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് സി.എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് എ.സി. ജോഷി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ഇ.പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ കെ.ജെ. തോമസ്, കെ.എ. സാലി തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. രാജൻ സ്വാഗതവും ജില്ല ട്രഷറർ എൻ.വി. പവിത്രൻ നന്ദിയും പറഞ്ഞു. സംഘടനയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം ജില്ല കലക്ടർക്ക് കൈമാറി. പടം ksd lensfed: ലെൻസ്ഫെഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലക്ടറേറ്റ് ധർണ സംസ്ഥാന പ്രസിഡൻറ് സി.എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.