കാല്‍നട പ്രചാരണ ജാഥകള്‍ നാളെ മുതൽ

കാസർകോട്​: വർഗീയത ചെറുക്കുക, ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക, എല്‍.ഡി.എഫ്‌ സര്‍ക്കാറി​ൻെറ ജനപക്ഷ നിലപാടുകള്‍ക്ക്‌ കരുത്തു പകരുക, പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ അധ്യാപക സർവിസ്‌ സംഘടന സമരസമിതിയും ആക്​ഷന്‍ കൗണ്‍സിലും ഫെബ്രുവരി 10 മുതല്‍ 12 വരെ പ്രാദേശിക കാല്‍നട പ്രചാരണ ജാഥകള്‍ നടത്തുന്നു. ജാഥകൾ വിജയിപ്പിക്കാന്‍ മുഴുവന്‍ ജീവനക്കാരും മുന്നിട്ടിറങ്ങണമെന്ന്‌ സമരസമിതി ജില്ല കമ്മിറ്റി അഭ്യർഥിച്ചു. സമരസമിതി ചെയര്‍മാന്‍ കെ. വിനോദ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി. ഭുവനേന്ദ്രന്‍, ജോയിൻറ്​ കൗണ്‍സില്‍ ജില്ല പ്രസിഡൻറ്​ കെ. പ്രീത, പ്രസാദ്‌ കരുവളം, എ.കെ.എസ്‌.ടി.യു സംസ്ഥാന സെക്ര​ട്ടേറിയറ്റംഗം കെ. പത്മനാഭന്‍, ജില്ല സെക്രട്ടറി സുനില്‍ കരിച്ചേരി, പ്രസിഡൻറ്​ വിനയന്‍ കല്ലത്ത്‌ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആക്​ഷൻ കൗൺസിലി​ൻെറയും അധ്യാപക സർവിസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിൽ നടത്തുന്ന 15 കാൽനട ജാഥകൾ വിജയിപ്പിക്കണമെന്ന് ജോയിൻറ് കൗൺസിൽ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡൻറ്​ കെ. പ്രീത അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്ര​ട്ടേറിയറ്റംഗം നരേഷ് കുമാർ കുന്നിയൂർ, ജില്ല സെക്രട്ടറി വി. ഭുവനേന്ദ്രൻ, ഇ. മനോജ് കുമാർ, എ.വി. രാധാകൃഷ്ണൻ, പ്രസാദ് കരുവളം, കരുണാകരൻ രാവണീശ്വരം, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.