മാവിലാക്കടപ്പുറം ബോട്ടു​െജട്ടി ഇന്ന് നാടിന് സമർപ്പിക്കും

ചെറുവത്തൂർ: മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച . വൈകീട്ട്​ അഞ്ചിന് മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുതൽ കാസർകോട്​ ജില്ലയിലെ കോട്ടപ്പുറം വരെ സുഗമമായ ജലയാത്രക്കുള്ള അടിസ്ഥാന സൗകര്യ നിർമാണ പ്രവൃത്തികളിൽ കാസർകോട്​ ജില്ലയിൽ ആദ്യം പൂർത്തിയായ പദ്ധതിയാണ് മാവിലാക്കടപ്പുറം ബോട്ട് ജെട്ടി. രണ്ടു കോടി 92 ലക്ഷം രൂപ മുതൽമുടക്കി വലിയപറമ്പ് പഞ്ചായത്തിൽ നിർമാണം പൂർത്തിയായ ബോട്ട് ജെട്ടി, കായലിനും കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ഈ പഞ്ചായത്തിലെ വിനോദസഞ്ചാര വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.