ഒളിമ്പിക് വേവ് പിലിക്കോട് പഞ്ചായത്ത് സമിതി രൂപവത്കരിച്ചു

ചെറുവത്തൂർ: കേരള ഒളിമ്പിക് അസോസിയേഷ​‍ൻെറ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഒളിമ്പിക് വേവ് പദ്ധതിയുടെ പിലിക്കോട് ഗ്രാമ പഞ്ചായത്ത് സമിതി രൂപവത്കരിച്ചു. എല്ലാ പ്രായത്തിലുമുള്ള ആൾക്കാരുടെ ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്നതിനും മുതിർന്ന പൗരന്മാരെ കർമനിരതരാക്കാനുമുള്ള പദ്ധതികളാണ് ഒളിമ്പിക് വേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. യോഗം ഒളിമ്പിക് വേവ് ജില്ല രക്ഷാധികാരി ഡോ. സി. സുരേശൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, കെ. ഭജിത്ത്, എം അച്യുതൻ, ഡോ. എം.കെ.രാജശേഖരൻ, രാഘവൻ മാണിയാട്ട് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ കൺവീനർ വികാസ് പലേരി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.