രാഷ്​ട്രീയ പ്രേരിത പണിമുടക്ക്​ തള്ളിക്കളയണം -എ.കെ.എസ്.ടി.യു

കാസർകോട്: അധ്യാപക- സർവിസ് സംഘടനകളുടെ മുന്നണിയായ യു.ടി.ഇ.എഫ് ഫെബ്രുവരി 10 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പണിമുടക്ക്​ തികച്ചും രാഷ്​ട്രീയ പ്രേരിതവും ആത്മാർഥതയില്ലാത്തതുമാണെന്നും അത് തള്ളിക്കളയാൻ മുഴുവൻ ജീവനക്കാരും അധ്യാപകരും രംഗത്തിറങ്ങണമെന്നും ഒാൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) ജില്ല എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. മഹാമാരി കാലത്തും ശമ്പള പരിഷ്കരണവും ക്ഷാമബത്ത കുടിശ്ശികയും അനുവദിച്ച സർക്കാർ നടപടി മാതൃകാപരമാണ്. റിപ്പോർട്ട് അന്തിമമായി അംഗീകരിക്കുംമുമ്പേ അതിലുള്ള അപാകതകൾ ചൂണ്ടിക്കാട്ടി സമരം ചെയ്യുന്നത് അപഹാസ്യവും രാഷ്​ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതുമാണ്. ജീവനക്കാര​‍ൻെറ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കാൻ കൂട്ടുനിന്നവർ സമരത്തിനിറങ്ങുന്നത് നീതീകരിക്കാൻ കഴിയില്ല. യോഗത്തിൽ ജില്ല പ്രസിഡൻറ്​ വിനയൻ കല്ലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കെ. പത്മനാഭൻ, കെ. വിനോദ് കുമാർ, പി. രാജഗോപാലൻ, ജില്ല സെക്രട്ടറി സുനിൽകുമാർ കരിച്ചേരി, എം.ടി. രാജീവൻ, ടി.എ. അജയകുമാർ, എ. സജയൻ, അനിത കെ. ജയൻ നീലേശ്വരം, രാജേഷ് ഓൾനടിയൻ, കെ. താജുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT