നിടുങ്കണ്ടയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

നീലേശ്വരം: ദേശീയപാത നീലേശ്വരം നിടുങ്കണ്ട റോഡരികിൽ മാലിന്യം തള്ളുന്നത് പതിവായി. നിടുങ്കണ്ട കുമ്മായക്കമ്പനി മുതൽ പാലം വരെ റോഡരികിൽ മാലിന്യക്കൂമ്പാരങ്ങൾ കാണാൻ പറ്റും. ഇവിടെ ഇരുവശത്തും ചെറുതോടുകളും സമീപം കാടുമൂടി കിടക്കുന്നതിനാലും മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരിക്കുകയാണ്. അറവുശാലകൾ, കല്യാണ വീടുകൾ, പുലർച്ച നടക്കുന്നവർ എന്നിവരെല്ലാം മാലിന്യം തള്ളുന്ന ഇടമായി ഇവിടം മാറി. ചെറുതോടുകളായതിനാൽ മാലിന്യത്തിൽ നിന്ന് ഊറിവരുന്ന മലിനജലം ദുർഗന്ധത്തിന്​ കാരണമാവുകയാണ്. റോഡിനിരുവശവുമുള്ള കാട് വെട്ടിത്തെളിച്ച് ഈ ഭാഗങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന നിർദേശം കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ചയായിരുന്നു. എന്നാൽ, കഴിഞ്ഞ ഭരണസമിതിയുടെ കാലം മുതൽ ഈ ചർച്ച നടക്കുന്നതാണ്. രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് കണ്ടുപിടിക്കാൻ പൊലീസ് കാവൽ ഏർപ്പെടുത്തണമെന്ന നിർദേശവുമുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഭരണസമിതിക്കെങ്കിലും നിടുങ്കണ്ടയിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT