ഐ.എം.എ നിരാഹാര സമരം

കാസര്‍കോട്: സങ്കര വൈദ്യത്തിലൂടെ ആയുര്‍വേദ പി.ജി വിദ്യാര്‍ഥികള്‍ക്ക് അറുപതോളം ശസ്ത്രക്രിയയില്‍ പരിശീലനം നല്‍കാനും സ്വതന്ത്രമായി ചികിത്സിക്കാനുമുള്ള അവകാശം നല്‍കാനുള്ള തീരുമാനത്തില്‍നിന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിസിന്‍ പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് ഐ.എം.എ കാസര്‍കോട് പുതിയ ബസ് സ്​റ്റാൻഡ് പരിസരത്ത് നിരാഹാര സമരം നടത്തി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തില്‍ നടന്ന സമരം സംസ്ഥാന പ്രസിഡൻറ്​ ഡോ. പി.ടി. സക്കറിയ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാര്‍, ഡോ. മുരളി, ഡോ. അജിത് ഭാസ്‌കര്‍, ഡോ. ലളിത് സുന്ദര്‍, ഡോ. പവന്‍ എന്നിവർ സംസാരിച്ചു. ഐ.എം.എ അംഗങ്ങളുള്‍പ്പെടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.