കോവിഡിനെ ഹമീദ്​ അതിജീവിച്ചത്​ കന്നുകാലി വളർത്തലിലൂടെ

കാസർകോട്​: കോവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയ നെക്രാജെ അമ്മങ്കാലിലെ ഹമീദ് നാട്ടില്‍ ജോലിയൊന്നും കിട്ടാതെ വന്നപ്പോഴാണ് കന്നുകാലികളെ വളര്‍ത്തൽ തുടങ്ങിയത്​. അഞ്ച് ആടുകളെ വാങ്ങി ആദ്യം ഭാഗ്യം പരീക്ഷിച്ചു. ലാഭകരമായതോടെ പശു വളര്‍ത്തൽ തുടങ്ങിയാലോ എന്നായി ചിന്ത. അപ്പോഴാണ് ജില്ല പഞ്ചായത്ത് പ്രവാസി സംഘങ്ങള്‍ക്കായി നടപ്പിലാക്കുന്ന മിനി ​െഡയറി യൂനിറ്റ് പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. അഞ്ചുലക്ഷം രൂപ വരെ ധനസഹായം ലഭിക്കാവുന്ന പദ്ധതിയിലേക്ക് ഗള്‍ഫില്‍നിന്ന് കൂടെ മടങ്ങിയ മറ്റു അഞ്ചുപേരെ കൂട്ടുപിടിച്ച് കാരുണ്യ പ്രവാസി സംഘം രൂപവത്​കരിച്ചു. പഞ്ചായത്തില്‍നിന്നും മൃഗാശുപത്രിയില്‍നിന്നും പ്രോത്സാഹനം കൂടി ലഭിച്ചതോടെ സംഘം, ജില്ലയില്‍ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു സംഘങ്ങളില്‍ ഒന്നായി. ആദ്യ പടിയെന്നോണം അമ്മങ്കാലിലെ സ്വന്തവും പാട്ടത്തിനെടുത്തതുമായ സ്ഥലത്ത് പുല്‍കൃഷി ആരംഭിച്ചു. രണ്ട് ഏക്കര്‍ സ്ഥലത്ത് സൂപ്പര്‍ നേപ്പിയര്‍, സമ്പൂര്‍ണ എന്നീ ഇനം പുല്ലുകള്‍ പാകമായി വന്നപ്പോഴേക്കും നല്ലൊരു ഷെഡും നിർമിച്ചു. മുന്തിയ ഇനം എച്ച്.എഫ് പശുക്കളെ വളര്‍ത്താനായി അവയുടെ പരിപാലനത്തിന് ആവശ്യമായ ചാഫ് കട്ടര്‍, കറവ യന്ത്രം, ഫ്ലോര്‍ മാറ്റ്, പ്രഷര്‍ വാഷര്‍ എന്നിവയും ഒരുക്കി. ജൈവമാലിന്യം പുൽകൃഷിയിടത്തേക്ക് ഒഴുകിപ്പോകുന്നതിനായി ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഷെഡ് സ്ഥാപിച്ചത്. ഇതുകൂടാതെ ബയോഗ്യാസ് സൗകര്യവും ഒരുക്കി. കന്നുകാലികളുടെ മരണവും രോഗവും മൂലമുള്ള നഷ്​ടം ഒഴിവാക്കുന്നതിനായി എല്ലാ ഉരുക്കളെയും ഇന്‍ഷുര്‍ ചെയ്തു. 12 ലക്ഷം രൂപ ചെലവായപ്പോള്‍ അഞ്ച് ലക്ഷം രൂപ ധനസഹായം ലഭിച്ചു. ശരാശരി ഒരു പശുവിന്​ 15 ലിറ്റര്‍ തോതില്‍ 150 ലിറ്റര്‍ കറവ ദിവസേനയുള്ള ഫാമില്‍ പാലിനുപുറമെ ചാണകം, മൂത്രം എന്നിവയില്‍നിന്നും വരുമാനം ലഭിക്കുന്നു. ആഗ്രഹം സഫലമാക്കിയതിന്​ മൃഗസംരക്ഷണ വകുപ്പ​ും ജീവനക്കാരും ഏറെ സഹായിച്ചതായി ഹമീദ്​ പറഞ്ഞു. hameed ഹമീദ്​ ത​ൻെറ തീറ്റപ്പുൽ കൃഷിത്തോട്ടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.