സാന്ത്വന സ്പര്‍ശം അദാലത്ത്​: രോഗികളും കുട്ടികളും പങ്കെടുക്കരുത്

കാസർകോട്​: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് എട്ട്, ഒമ്പത് തീയതികളില്‍ ജില്ലയില്‍ നടക്കുന്ന സംസ്​​ഥാന സര്‍ക്കാർ പരാതി പരിഹാര സാന്ത്വന സ്പര്‍ശത്തിലേക്ക് തീവ്ര രോഗമുള്ളവരെയോ കിടപ്പുരോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ കൊണ്ടുവരരുതെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. രോഗികള്‍ക്ക് അവരുടെ പ്രതിനിധികള്‍ വഴിയോ ബന്ധുക്കള്‍ വഴിയോ അദാലത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെയും അദാലത്തിലേക്ക് കൊണ്ടുവരരുത്​. അദാലത്തിലേക്ക് ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ടുവരെ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതില്‍ നിർദേശിക്കപ്പെട്ടവര്‍മാത്രം നേരിട്ട് ഹാജരാകണം. അദാലത്തിലേക്ക് പുതിയതായി അപേക്ഷ സമര്‍പ്പിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ അദാലത്ത് നടക്കുന്ന കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും സജ്ജീകരിക്കും. വളണ്ടിയറാകാന്‍ അവസരം കാസർകോട്​: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തി​‍ൻെറ നാഷനല്‍ യൂത്ത് വളണ്ടിയറാകാന്‍ യുവാക്കള്‍ക്ക് അവസരം. തൊഴില്‍, കലാസാംസ്‌കാരികം, കായികം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ കുടുംബ ക്ഷേമം, സാമൂഹിക സുരക്ഷ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താൽപര്യമുള്ള യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജില്ലയിലെ 11 ബ്ലോക്കുകളിലായി 22 പേരെയും ജില്ല ഓഫിസിലേക്ക് രണ്ടുപേരെയുമാണ് നിയമിക്കുക. അപേക്ഷകര്‍ 18 നും 29 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് തൊഴിലുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഫെബ്രുവരി 20 നകം www.nyks.nic.in ലൂടെ ഓണ്‍ലൈനായും കാസര്‍കോട് സിവില്‍സ്‌റ്റേഷനിലെ നെഹ്‌റു യുവ കേന്ദ്ര ഓഫിസില്‍ നേരിട്ടും അപേക്ഷിക്കണം. ഫോണ്‍: 04994 255144.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.